IJKVOICE

ടിപ്പർ ഡ്രൈവറെ ആക്രമിച്ചു

ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പ്രവീണും കൂട്ടാളിയും റിമാന്റിൽ

ലൈംഗീകാതിക്രമം

ഒമ്പത് വയസ്സുക്കാരനെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് 6 വർഷം കഠിനതടവും പിഴയും ഇരിഞ്ഞാലക്കുട:- 9 വയസ്സു പ്രായമുള്ള ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസ്സിൽ പ്രതിയ്ക്ക് 6 വർഷം കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2023 മെയ് മാസം 3 നും ആയതിനു മുമ്പുള്ള ദിവസങ്ങളിലും ആൺകുട്ടിയെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് വലപ്പാട് പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ നാട്ടിക സ്വദേശിയായ […]

വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

ശ്രീനാരായണപുരം പത്താഴക്കാട് വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവപ്പാടം പത്താഴപുരക്കൽ ഷാജി (അഫ്സൽ) യുടെ മകൻ സിദാൻ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണമടഞ്ഞത്.

വയോധികന് ഗുരുതര പരിക്ക്

നിർമ്മാണം പൂർത്തിയാകാത്ത കെ എസ് ടി പി കാനയിൽ വീണ് വയോധികന് ഗുരുതര പരിക്ക്. ഇരിങ്ങാലക്കുട ദനഹതിരുനാൾ വെടിക്കെട്ടിന് ശേഷം കെ എസ് ടി പി യുടെ നിർമ്മാണം പൂർത്തിയാക്കാത്ത കാനയിൽ വീണ് ഗാന്ധിഗ്രാം സ്വദേശി കണ്ടംചേരത്ത് സുകുമാര മേനോൻ 70 വയസ്സ് ഗുരുതരമായ പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി വെടിക്കെട്ടിനു ശേഷമുള്ള തിരക്കിനിടയിലാണ് സംഭവം. സ്ലാബ് ഇടാത്ത കാനയിൽ വീണ അദ്ദേഹത്തെ ആസാദ് റോഡിലെ നല്ലവരായ ചെറുപ്പക്കാരുടെയും പോലീസിന്റെയും സഹായത്തോടെ സമയോചിതമായ ഇടപെടൽ മൂലം ഇരിങ്ങാലക്കുട ജനറൽ […]

കരുവന്നൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ഇരിങ്ങാലക്കുട : കരുവന്നൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവന്നൂര്‍ രാജ കമ്പനിയ്ക്ക് സമീപം ശനിയാഴ്ച്ച പുലര്‍ച്ചേ 12.05 ടെയാണ് അപകടം നടന്നത്.സ്‌കൂട്ടര്‍ യാത്രികനായ വല്ലച്ചിറ മോസ്‌ക്കോ നഗര്‍ സ്വദേശി പൂവത്തിങ്കല്‍ ശിവന്റെ മകന്‍ അക്ഷയ് (19) ആണ് അപകടത്തില്‍ മരിച്ചത്.തൃശ്ശൂര്‍ ഭാഗത്ത് നിന്നും ഇരിങ്ങാലക്കുട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന അക്ഷയ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെ വന്നിരുന്ന ലോറിയുമായി കരുവന്നൂര്‍ പനംങ്കുളം റോഡിന് സമീപം കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അക്ഷയെ ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കില്ലും ജീവന്‍ […]

8 ലക്ഷം തട്ടിയ പ്രതി പിടിയിൽ

സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് എട്ടുലക്ഷം തട്ടിയ കേസ്സിലെ പ്രതിയെ മംഗളൂരു വിമാനത്താവളത്തിൽ നിന്നും ലുക്കൗട്ട് സർക്കുലർ പ്രകാരം ഇരിങ്ങാലക്കുട പോലിസ് പിടികൂടി

പോലീസിന്റെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി ദനഹ തിരുനാളിനോടനുബന്ധിച്ച് ജനുവരി 10, 11, 12 വരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജനുവരി 10, 11, 12 തീയതികളിലാണ് പ്രധാന തിരുനാൾ ദിവസങ്ങൾ, , ഈ ദിവസങ്ങളിൽ പതിനായിരക്കണക്കിന് ഭക്തർ ഇരിങ്ങാലക്കുടയിലേക്കെത്തുമെന്നതിനാൽ പോലീസ് സുരക്ഷാ ഒരുക്കങ്ങൾ ശക്തിപ്പെടുത്തിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി […]

വളർത്തുമൃഗങ്ങളെ ആക്രമിച്ചു

ഇരിങ്ങാലക്കുട: മുൻ നഗര സഭ ചെയർമാനും കെഎ സ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന തെക്കേ അങ്ങാടി കുറ്റിക്കാട്ട് അക്കരക്കാരൻ വീട്ടിൽ അഡ്വ.എ.പി.ജോർജ് (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. കെഎസ്ഇ കമ്പനിയുടെ സുഗമമായ നടത്തിപ്പിനു ചുക്കാൻ പിടിച്ച് ഏറ്റവും ഒടുവിലായി വിരമിച്ച സ്ഥാപക ഡയറക്ടർമാരിലൊരാളാണ്. 1994 മുതൽ കെഎസ്ഇ കമ്പനിയുടെ ഡയറക്ടർ ആൻഡ് ലീഗൽ അഡ്വൈസറായും 2015 മുതൽ എക്സിക്യുട്ടീവ് ഡയറക്ടറായും 2018 മുതൽ 2021 വരെ മാനേജിംഗ് ഡയറക്ടറായും […]

കുറുനരിക്കൂട്ടം വളർത്തുമൃഗങ്ങളെ ആക്രമിച്ചു

ഇരിങ്ങാലക്കുട : കുറുനരിക്കൂട്ടം വളർത്തുമൃഗങ്ങളെ ആക്രമിച്ചുപടിയൂർ പത്തനങ്ങാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കുറുനരിക്കൂട്ടം വളർത്തു മൃഗങ്ങളെ ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മേഖലയിൽ കുറുനരികളുടെ ആക്രമണം ഉണ്ടായത്. കമ്പനി പറമ്പിൽ രമേഷിന്റെ 5 എരുമകളെ കടിച്ച് പരുക്കേൽപിച്ചു.പിന്നീട് കുറ്റിക്കാട്ടിൽ മറഞ്ഞ ഇവ സന്ധ്യയോടെ വീണ്ടും എത്തി നാല് വളർത്തു നായ്ക്കളെയും ഒരു പശുവിനെയും ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ കുറുനരികളുടെ കടിയേറ്റ മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്‌ നൽകി.മേഖലയിൽ കുറുനരി ശല്യം കൂടുതലാണെന്നും ഇവയെ പിടികൂടാൻ […]