ബാങ്ക് സസ്‌പെൻഷൻ രാഷ്ട്രീയ നീക്കം: എം.പി. ജാക്സൺ

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ഭരണസമിതിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാകാമെന്ന് ബാങ്ക് ഭരണസമിതി ചെയര്‍മാനായിരുന്ന എം പി ജാക്‌സന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു
തൃശൂര്‍ ജില്ലാ സമ്മേളനം ജൂലൈ 10 മുതല്‍ 13 വരെ

സി പി ഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള തൃശൂര്‍ ജില്ലാ സമ്മേളനം ജൂലൈ 10 മുതല്‍ 13 വരെ തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
സംസ്ഥാനപാത ഉപരോധിച്ചു

സ്വകാര്യ ബസുകളുടെ അമിത വേഗതയിൽ പ്രതീഷധിച്ച് യൂത്ത് കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം കമ്മിറ്റി പെരുമ്പിള്ളിശ്ശേരി സെന്ററില്‍ സംസ്ഥാനപാത ഉപരോധിച്ചു. പോലീസുമായി പ്രവർത്തകർ സംഘർഷം
കരിദിനം ആയി ആചരിച്ചു

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ഇരിങ്ങാലക്കുടയിൽ ഐക്യ ജനാധിപത്യ മുന്നണി കരിദിനം ആയി ആചരിച്ചു
പ്രതിനിധി സമ്മേളനം സമാപിച്ചു

ഇരിങ്ങാലക്കുടയിൽ സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക സി പി ഐ ഇരിങ്ങാലക്കുട : കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങാലക്കുടയിൽ സർക്കാർ മേഖലയിൽ ഐ.ടി.ഐ, പോളിടെക്‌നിക് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഒന്നുമില്ല. ഇതുമൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പട്ടികജാതിക്കാർ ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങൾക്കും മറ്റു ഇടങ്ങളെ പ്രത്യേകിച്ച് സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്നു.സ്വകാര്യ മേഖലയിലെ കനത്ത ഫീസ് കുടുംബങ്ങൾക്ക് താങ്ങാൻ ആകുന്നില്ല.അതുകൊണ്ട് മണ്ഡലത്തിൽ ഐ.ടി.ഐ , പോളിടെക്‌നിക് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആരംഭിക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട […]
തനത് അവബോധ രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ ‘മധുരം ജീവിതം’ എന്ന പേരില്‍ തനത് അവബോധ രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു ഇരിങ്ങാലക്കുടയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മിഥുന്‍: പരിമിതികളില്‍ നിന്ന് ജ്വലിച്ചുകയറിയ നേതാവ്

ഇരിങ്ങാലക്കുട : കാഴ്ച-സംസാര പരിമിതികളെ ഉണര്‍വിനുള്ള ഊര്‍ജമാക്കി മുന്നേറിയ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ഐഎഎസ്എഫ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ പടിയൂര്‍ എടതിരിഞ്ഞി സ്വദേശി മിഥുന്‍ പോട്ടക്കാരന്‍. ജനിച്ചപ്പോള്‍ത്തന്നെ ഒരു കണ്ണ് ഇല്ലായിരുന്നു. മുച്ചുണ്ട് കാരണം പിന്നീട് സംസാരത്തിനും പരിമിതികളുണ്ടായി. കൂലിപ്പണിക്കാരനായ അച്ഛന്‍ സുരേഷും സ്‌കൂളില്‍ സ്വീപ്പറായ അമ്മ സിന്ധുവുമാണ് മിഥുന് പരിമിതികളെ അതിജീവിക്കാനുള്ള കരുത്തും ഊര്‍ജവും നല്‍കിയത്. അമ്മ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് ആണ്.സ്‌കൂളില്‍ പഠനത്തില്‍ മിടുക്കനായിരുന്നു. അതോടെ അധ്യാപകര്‍ക്ക് ഇഷ്ടപ്പെട്ട വിദ്യാര്‍ഥിയായി. മുറിച്ചുണ്ട് പ്രശ്‌നവും താടിയെല്ലിന്റെ വളര്‍ച്ചക്കുറവ് […]
പ്രതിഷേധ മാർച്ചും ധർണയും നടന്നു

ബഡ്ജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടന്നു
മാർച്ച് നടത്തി

ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്ത റേഷൻ കടകൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്താൽ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി
പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിലെ കെടുകാര്യസ്ഥത കൃഷിയും ജലസ്രോതസ്സുകളും നശിപ്പിക്കുന്നുവെന്നാരോപിച്ച് സി.പി.ഐ(എം). പ്രതിഷേധ സമരം നടത്തി