കരാട്ടേ ചാമ്പ്യന്‍ഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് സ്വർണം

ദേശീയ തലത്തില്‍ കരാട്ടേ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി പെരിഞ്ഞനം സ്വദേശി സ്‌നേഹല്‍.ജനുവരി 14 മുതല്‍ 18 വരെ ഹരിയാനയില്‍ എം ഡി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കരാട്ടേ ചാമ്പ്യന്‍ഷിപ്പിലാണ് സ്‌നേഹല്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കിയത്.എം ജി യൂണിവേഴ്‌സിറ്റി താരവും തായ്‌ഷോക്കായ് ഗോജു രെയു കരാട്ടേ വിദ്യാര്‍ത്ഥിയുമായ സ്‌നേഹല്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ദേശീയ മത്സരാത്ഥിയാണ്.പെരിഞ്ഞനം സ്വദേശി പരേതനായ കാരയില്‍ ഹരീഷിന്റെയും സ്മിതയുടെയും മകനാണ് സ്‌നേഹല്‍.
5 വയസ്സുള്ള ഇമ്രാൻ അക്മൽ കലാം വേൾഡ് റെക്കോർഡിൽ

5 വയസ്സിൽ കലാം വേൾഡ് റെക്കോർഡിന്റെ അഭിനന്ദനർഹമായ അഗീകാരം കരസ്ഥ മാക്കിയിരിക്കുകയാണ് ഇമ്രാൻ അക്മൽ പി. സ്. 155 രാജ്യങ്ങളുടെ ഫ്ലാഗ് തിരിച്ചറിഞ്ഞതിനോടൊപ്പം ഇന്ത്യയിലെ സംസ്ഥാനങ്ങൾ, തലസ്ഥാനങ്ങൾ, സാമുദ്രങ്ങൾ, നദികൾ, ഭൂഖണ്ഡങ്ങൾ, ഇന്ത്യൻ ദേശീയ ചിഹ്നങ്ങൾ, കേരളത്തിലെ ജില്ലകൾ, ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പേരുകൾ, ശാസ്ത്രവും പഠനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും വേഗതയിൽ പറഞ്ഞതിനാണ് റെക്കോർഡിന് അർഹനായത് മാപ്രാണം ഏർവാടിക്കാരൻ വീട്ടിൽ സഞ്ജുഷ് സലീമിന്റെയും മുബീന സഞ്ജുഷിന്റെയും മകനാണ് ഇമ്രാൻ […]