IJKVOICE

കരാട്ടേ ചാമ്പ്യന്‍ഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് സ്വർണം

ദേശീയ തലത്തില്‍ കരാട്ടേ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി പെരിഞ്ഞനം സ്വദേശി സ്‌നേഹല്‍.ജനുവരി 14 മുതല്‍ 18 വരെ ഹരിയാനയില്‍ എം ഡി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കരാട്ടേ ചാമ്പ്യന്‍ഷിപ്പിലാണ് സ്‌നേഹല്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കിയത്.എം ജി യൂണിവേഴ്‌സിറ്റി താരവും തായ്‌ഷോക്കായ് ഗോജു രെയു കരാട്ടേ വിദ്യാര്‍ത്ഥിയുമായ സ്‌നേഹല്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ദേശീയ മത്സരാത്ഥിയാണ്.പെരിഞ്ഞനം സ്വദേശി പരേതനായ കാരയില്‍ ഹരീഷിന്റെയും സ്മിതയുടെയും മകനാണ് സ്‌നേഹല്‍.