ഇരിഞ്ഞാലക്കുട ഭാരതീയ വിദ്യാഭവനിലെ വിദ്യാർത്ഥിക്ക് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ നേട്ടം*

ഹ്യൂമനോയിഡ് നിർമ്മിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സി’ൽ നിന്ന് കരസ്ഥമാക്കി ഇരിഞ്ഞാലക്കുട ഭാരതീയ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി തോമസ് ജോസഫ് തെക്കേത്തല. മുഖങ്ങൾ തിരിച്ചറിയുകയും ശബ്ദങ്ങൾ കേൾക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്ന ‘മെട്രിക്സ്’ എന്ന റോബോട്ട് നിർമ്മിക്കുമ്പോൾ 14 വയസ്സും എട്ടുമാസവുമായിരുന്നു തോമസിന്റെ പ്രായം. ഇരിഞ്ഞാലക്കുട തെക്കേത്തല വീട്ടിൽ പരേതനായ ഡോ.ജോസഫ് തോമസിന്റെയും മാലിനി ജോസഫിന്റെയും മകനാണ് തോമസ്.
കൊടുങ്ങല്ലൂരിൽ പോലീസിന്റെ വൻ കഞ്ചാവ് വേട്ട..ലോറിയിൽ കടത്തുകയായിരുന്ന 130 കിലോയോളം കഞ്ചാവ് പിടികൂടി.സംഭവത്തില്‍ അന്തിക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍..
കാട്ടൂർ : തൃശൂർ ലോകസഭ യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ്റെ പ്രചാരണാർത്ഥം നടത്തിയ യു.ഡി.എഫ് കാട്ടൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ യുഡിഫ് തൃശൂർ ജില്ലാ ജനറൽ കൺവീനർ അഡ്വ. തോമസ് ഉണിയാടാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.പി വിൽസൺ അധ്യക്ഷത വഹിച്ചു.യുഡിഫ് നിയോജക മണ്ഡലം ചെയർമാൻ എം.പി ജാക്സൺ,ഡിസിസി ജനറൽ സെക്രട്ടറിമാരായ നൗഷാദ് ആറ്റുപറമ്പത്ത്,

ആൻ്റോ പെരുമ്പിള്ളി,കെ.കെ. ശോഭനൻ, അഡ്വ സതീശ് വിമലൻ, ശാന്റി ടീച്ചർ (കേരള കോൺഗ്രസ്സ്), ഇസ്മയിൽ (ഐ.യു.എം.എൽ ), മനോജ് (സി എം പി ),ദാമു പൂവച്ചോട് (,ജെ എസ് എസ് ), ബ്ലോക്ക് പ്രസിഡന്റ്മാരായ ഷാറ്റോ കുര്യൻ,സോമൻ ചിറ്റേത്ത്, എം.ഐ അഷ്‌റഫ്, രാജലക്ഷ്മി കുറുമാത്ത്, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എൽ ജോസ് സ്വാഗതവും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ തേർമഠം നന്ദിയും പറഞ്ഞു.
ചാലക്കുടി പുഴയിലെ കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചുജ തുരുത്തിപറമ്പ് സ്വദേശി 22 വയസ്സുള്ള റോഷൻ ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 7 മണിയോട് ആയിരുന്നു അപകടം..തടയണയില്‍

കുളിക്കാൻ ഇറങ്ങിയ റോഷന്‍ ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ചേർന്ന് റോഷനെ കരയ്ക്ക് കയറ്റി ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം സെൻ്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് മാസം മുൻപ് ഇതേ സ്ഥലത്ത് സമീപത്തെ കാറ്ററിംങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനായ മാള സ്വദേശിയും മുങ്ങി മരിച്ചിരുന്നു.
തൃശൂര്‍ വാടാനാപ്പള്ളിയിൽ കാറിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി.
ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് ദിവ്യകാരുണ്യ കോണ്‍ഗ്രസ് കോഡിനേഷന്‍ യോഗവും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും നടന്നു.ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.

മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നു. രൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയൊരുങ്ങുന്നത്.ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ചാണ് ബൃഹത്തായ ഈ ആത്മീയോത്സവം. രൂപതയിലെ 141 ഇടവകകളിലെ 60,000 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 15,000 ത്തോളം പേര്‍ പങ്കെടുക്കും.
എടത്തിരുത്തിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
ഇരിഞ്ഞാലക്കുട നഗരസഭയിലെ വാർഡ് 35 ലെ പൊറത്തിശ്ശേരി മഹാത്മാ Up സ്കൂളിലെ കിച്ചൻ കം സ്റ്റോറിന്റെ ഉൽഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി DR: R ബിന്ദു ടീച്ചർ നിർവഹിച്ചു,
പാലിയേക്കരയിൽ വാഹന പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 30000 ത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്.
ആറാട്ടുപുഴ പൂരം വെടിക്കെട്ട് നടത്താൻ ഹൈകോടതി ഉത്തരവ് ലഭിച്ചു