IJKVOICE

പ്രതിഷേധ ധർണ്ണ നടത്തി

ഠാണ ചന്തകുന്ന് വികസനം മെല്ലേ പോക്ക് നയത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി

റോഡുകളുടെ നിർമ്മാണവും ഒരാഴ്ചക്കകം ആരംഭിക്കും

ഠാണ – ചന്തക്കുന്ന് വികസനത്തിന് വേണ്ടിയുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗും അനുബന്ധ റോഡുകളുടെ നിർമ്മാണവും ഒരാഴ്ചക്കകം ആരംഭിക്കും. പിന്നാലെ തന്നെ നിർമ്മാണ പ്രവൃത്തിയും ആരംഭിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി. നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കി തരാൻ ഉള്ള കാലതാമസമാണ് നിർമ്മാണം വൈകിപ്പിച്ചതെന്നും മന്ത്രി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി

മരണ തിരുനാളും, നേർച്ച ഊട്ടും ജൂലൈ 28

വല്ലക്കുന്ന് സെൻ്റ്.അൽഫോൺസാ ദൈവാലയത്തിൽ വിശുദ്ധയുടെ മരണ തിരുനാളും, നേർച്ച ഊട്ടും 2025 ജൂലൈ 28 തിങ്കളാഴ്ച‌ ആച രിക്കുന്നു. തിങ്കളാഴ്‌ച രാവിലെ 7.30 മുതൽ 3 മണിവരെയാണ് നേർച്ച ഊട്ട്

വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിയാഴ്ച്ച സമരം നടത്തുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു

ഇരിങ്ങാലക്കുട ഠാണ ചന്തക്കുന്ന് വികസനം പൊളിക്കൽ ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിയാഴ്ച്ച സമരം നടത്തുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു

സിനി ( 45 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പുല്ലൂർ പൊതുമ്പ്ച്ചിറക്കു സമീപം മടത്തിക്കര വീട്ടിൽ ഷിബു ഭാര്യ സിനി ( 45 ) അന്തരിച്ചു. മക്കൾ ആദർശ് ( വിദ്യാർത്ഥി ചെന്നൈ ) ലക്ഷ്മി( വിദ്യാർത്ഥിനി എൽബിഎസ്എം എച്ച് എസ് ഹയർസെക്കൻഡറി സ്കൂൾ അവിട്ടത്തൂർ ) സംസ്കാരം 2025 ജൂലൈ ഇരുപത്തിനാലാം തീയ്യതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ

13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു.* ഇരിഞ്ഞാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതു മോഹൻ വിധി പ്രസ്താവിച്ചത്. 15 വയസ്സുകാരാനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഇരിങ്ങാലക്കുട (വിമല ഭവന് അടുത്ത്) സ്വദേശി വട്ടപറമ്പിൽ വീട്ടിൽ സഞ്ജീവ് 63 വയസ് എന്നയാളെയാണ്ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ […]

പൊള്ളലേറ്റ് മരിച്ചു

തൃശൂർ കൊടുങ്ങല്ലൂർ എറിയാട് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. എറിയാട് ബ്ലോക്കിന് സമീപം നെട്ടുക്കാരൻ വീട്ടിൽ റഷീദിൻ്റെ ഭാര്യ 54 വയസുള്ള ലൈലയാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. വീട്ടിൽ പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈല കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണമടഞ്ഞത്