IJKVOICE

ബാറിൽ കൊലപാതകം

ടച്ചിങ്‌സ് 9ആം തവണ കിട്ടാത്ത പകയിൽ ബാറിൽ കൊലപാതകം. പ്രതി മണിക്കുറുകൾക്കുള്ളിൽ പിടിയിൽ പുതുക്കാട് : പുതുക്കാട് സെന്റെറിൽ പ്രവർത്തിക്കുന്ന മെഫെയർ ബാറിന്റെ മുൻപിൽ രാത്രി 11:40 മണിയോടെ ബാർ അടച്ച ശേഷം ബാറിലെ കൗണ്ടർ ജീവനക്കാരനായ എരുമപ്പെട്ടി നെല്ലൂവായ് മുരിങ്ങത്തേരി സാന്ദ്ര നിവാസ് വീട്ടിൽ ഹേമചന്ദ്രൻ (65) നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശി ആലൂക്ക വീട്ടിൽ സിജോ ജോൺ (40) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സിജോയെക്കുറിച്ച് തുടക്കത്തിൽ യാതൊരു […]

കൊച്ചു ദേവസ്സി പൈലി (89 വയസ്സ്) നിര്യാതനായി

പുല്ലൂർ ഊരകം ബ്രഹ്മകുളം കുന്നിക്കുരു കൊച്ചു ദേവസ്സി പൈലി (89 വയസ്സ്) നിര്യാതനായി . സംസ്കാരം 23 ന് ബുധൻ വൈകീട്ട് 5ന് പുല്ലൂർ ഊരകം സെൻ്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ ഭാര്യ ചിന്നമ്മ മക്കൾ ഷീല ഡാർളി ജോയി സിനി മരുമക്കൾ Late ജോസ് പൗലോസ് ഷിമു റെജി

പൗലോസ് ( 81 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ വില്ലേജ് ഓഫീസിന് സമീപം മരത്തംപിള്ളി വീട്ടിൽ ചാക്കപ്പൻ മകൻ പൗലോസ് ( 81 ) അന്തരിച്ചു. ( മുൻ ക്രൈസ്റ്റ് കോളേജ് ലാബ് അസിസ്റ്റന്റ് ) ഭാര്യ മേരി. മക്കൾ ബെറ്റി. ബിൻസൻ ( കുവൈറ്റ് ) മരുമക്കൾ ഡേവിസ്. ലിനി. സംസ്കാരകർമ്മം ജൂലൈ 23 തീയ്യതി ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അന്തരിച്ചു. നൂറ്റിരണ്ടാം വയസ്സിലായിരുന്നു പോരാട്ടങ്ങള്‍ രാകിമിനുക്കിയ ആ ജ്വലിക്കുന്ന ജീവിതത്തിന് തിരശ്ശീല വീണത്.മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു […]

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം.വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് […]

ഒന്നാം റാങ്ക് നേടി

ഇരിങ്ങാലക്കുട : ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻ്റർനാഷണൽ ഫിനാൻസ് ഡിഗ്രി പരീക്ഷയിൽ ഐറിൻ ജോസി തെക്കൂടൻ ഒന്നാം റാങ്ക് നേടി. കരുവന്നൂർ പുത്തൻതോട് ചിറയത്ത് തെക്കൂടൻ ജോസിയുടെയും ഗീതയുടെയും മകളാണ്

വാഹനാപകടം

ചൊവ്വൂർ സെൻ്ററിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് വാഹനാപകടം