IJKVOICE

സ്കൂട്ടർ യാത്രിക മരിച്ചു

ബസിനടിയിലേക്ക് മറിഞ്ഞുവീണ് ഇരിങ്ങാലക്കുട സ്വദേശിയായ സ്കൂട്ടർ യാത്രിക മരിച്ചു.ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിൻ്റെ മകൾ ആഫിദ(28)യാണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡിൽ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം. മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ, മകൻ: മുഹമ്മദ് മെഹഫൂഫ് (ലല്ലു).