ഇരിങ്ങാലക്കുടക്കാരന് നഷ്ടമായത് ഒരു കോടിയിലധികം രൂപ

ഇരിങ്ങാലക്കുട : ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ ഒരുകോടി ആറ് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശി കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീമി(36)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരന്‍ ട്രേഡിംഗിനെ സംബന്ധിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു. അന്വേഷണത്തിൽ ഉയര്‍ന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും അതിന്റെ ലിങ്കും കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഇതോടെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ഈ […]
പരിപോഷകമുദ്ര

ഇരിങ്ങാലക്കുട – സുവർണ്ണജൂബിലിയാഘോഷം നിറപ്പകിട്ടോടെ പൂർത്തിയാക്കിയ ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്, തോട്ടാപ്പിള്ളി വേണുഗോപാലമേനോനെ “പരിപോഷകമുദ്ര” നല്കി ആദരിച്ചു. വേണുഗോപാലമേനോൻ്റെ വസതിയിൽ ഒത്തുചേർന്ന ലളിതമായ ചടങ്ങിൽ, കരിങ്കല്ലിൽ തീർത്ത ഗണപതിവിഗ്രഹവും, “പരിപോഷകമുദ്ര” ഫലകവും നല്കി, അംഗവസ്ത്രം അണിയിച്ച് കഥകളി ക്ലബ്ബ് ഭരണസമിതിയംഗങ്ങൾ അദ്ദേഹത്തെ ആദരിച്ചു. കലാ-സാംസ്ക്കാരിക-സാമൂഹികപ്രവർത്തനങ്ങൾക്ക് എന്നും കൈത്താങ്ങായി വർത്തിക്കുന്ന ഒരു മഹദ് വ്യക്തിയാണ് വേണുഗോപാല മേനോൻ എന്ന് ക്ലബ്ബ് പ്രസിണ്ടൻ്റ് അനിയൻ മംഗലശ്ശേരി പ്രസ്താവിച്ചു. കഥകളി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉടനീളവും, ഒരുവർഷമായി […]
സുരക്ഷ ഉറപ്പ് വരുത്തണം

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളുകളിൽ സുരക്ഷ ഉറപ്പ് വരുത്തണം:കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സമ്മേളനം ആവശ്യപ്പെട്ടു
ജനകീയ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ഡി വൈ എഫ് ഐ ജനകീയ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.മാപ്രാണം മേഖലതല ഉദ്ഘാടനം മാടായിക്കോണം സെന്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ മാടായിക്കോണം സെന്ററിൽ വച്ച് നടന്നു.
മനുഷ്യകുലത്തിന് തീരാകളങ്കം

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ അപക്വമായ പ്രവര്‍ത്തി മനുഷ്യകുലത്തിന് തീരാകളങ്കം.എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്
വീടിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

കാട്ടൂരിൽ വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു കാട്ടൂർ പൊഞ്ഞനം സ്വദേശി കതിരപ്പുള്ളി വീട്ടിൽ ശശി ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഇയാൾ വീടിന് മുകളിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരണ പെടുകയായിരുന്നു.
4 പ്രതികളെ അറസ്റ്റ് ചെയ്തു

കവര്‍ച്ച ചെയ്ത പണം അപഹരിക്കുന്നതിന് വേണ്ടി മരട് കൂട്ടായ്മക്കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ 4 പ്രതികളെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
ഉദ്‌ഘാടനം ചെയ്തു

മുരിയാട് പഞ്ചായത്തിൽ ലഖ്‍പതി ദീദി സർവ്വേ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ മുൻ കെ പി സി സി ജനറൽ സെക്രട്ടറി എം.പി.ജാക്സൺ ഉദ്‌ഘാടനം ചെയ്തു
മരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കിഴുത്താണി- പാറളം – പൊട്ടക്കുളത്തിൽ വെട്ടിയാട്ടിൽ പരേതനായ സുനിൽകുമാർ ഭാര്യ ജ്യോതി( 49 ) മരിച്ച നിലയിൽ കാണപ്പെട്ടു. മകൾ അൻജിത. മരുമകൻ രാജേഷ്. കാട്ടൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. സംസ്കാരം 2025 മാർച്ച് എട്ടാം തീയ്യതി രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഉദ്ഘാടനം ചെയ്തു

കേരള കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കർഷകക്കൂട്ടായ്മ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.