IJKVOICE

നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ:

നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൂല്യ നിർണയം നടത്തി

ഇരിങ്ങാലക്കുട: പൊതു ആരോഗ്യ മേഖലയിലെ സൗകര്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്. അന്തർദേശീയ നിലവാര നിർണ്ണായ ഏജൻസിയായ ദി ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത് കെയർ (ഐ എസ് ക്യൂ എച്ച്) അംഗീകരിച്ചതാണ് എൻക്യുഎഎസ് സർട്ടിഫിക്കേഷൻ. ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എട്ട് മേഖലകളിൽ നടത്തുന്ന വിശദമായ പരിശോധനയുടെയും, മാർക്കിന്റെയും അടിസ്ഥാനത്തിലാണ് ഓരോ സ്ഥാപനങ്ങൾക്കും എൻക്യുഎഎസ് പുരസ്ക്കാരം നൽകുന്നത്. ഇതിലൂടെ സുരക്ഷിതവും, മെച്ചപ്പെട്ടതുമായ അന്തരീക്ഷം ഒരുക്കുന്നതിനും സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തിക്കൊണ്ട് രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനും സാധിക്കും. ഭൗതിക സൗകര്യങ്ങൾ,രോഗി സൗകൃത പ്രവർത്തനങ്ങൾ,രോഗി സുരക്ഷ,ചികിത്സ സൗകര്യങ്ങൾ, അണുബാധ നിയന്ത്രണം, മനുഷ്യ വിഭവശേഷി,ഡോക്യുമെൻ്റേഷൻ, മാലിന്യ സംസ്കരണം തുടങ്ങിയ എല്ലാം പരിശോധിച്ച് എൻക്യുഎഎസ് അംഗീകാരം നേടുന്നതിൻ്റെ ഭാഗമായി ജനറൽ ആശുപത്രി ഇരിങ്ങാലക്കുട യിൽ നാഷണൽ ലെവൽ ടീം അംഗങ്ങൾ 3 ദിവസമായി മൂല്യ നിർണയം നടത്തുകയാണ്.

തോമസ് ഉണ്ണിയാടൻ എം എൽ എ ടീം അംഗങ്ങളായ ഡോ. എം എ അനൂപ്, ഡോ. രഞ്ജിത്ത് ആർ മേനോൻ, ഡോ. ബി അശോക് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം. ജി ശിവദാസ് എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി.