ജെ.സി.ഐ.യും ചിറയോരം കൂട്ടായ്മയുടേയും ദീപാവലി ആഘോഷം.
ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ചിറയോരം ബോയ്സിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ പൊതുമ്പുചിറ ചിറയോരം ടൂറിസം ഡെസ്റ്റിനേഷൻ സെന്ററിൽ വെച്ച് ദിപാവലി ആഘോഷം സംഘടിപ്പിച്ചു. ചിറയോരത്ത് ദീപ കാഴ്ചയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ജീസൻ പി.ജെ., മുൻ പ്രസിഡന്റുമാരായ മെജോ ജോൺസൺ, ടെൽസൺ കോട്ടോ ളി, അഡ്വ .ഹോബി ജോളി, ജെയിംസ് അക്കരക്കാരൻ, നിയുക്ത പ്രസിഡന്റ് ഹാരിഷ് പോൾ, ഷാജു പാറേക്കാടൻ, ചിറയോരം ബോയ്സ് ഭാരവാഹികളായ റെന്നി,ധനേഷ്, സിജു, ലെനിൻ, സുധീഷ്
എന്നിവർ പ്രസംഗിച്ചു. ചെറയോരം മുഴുവൻ ദീപാലംകൃതമായി വർണ്ണ മഴയും ഉണ്ടായിരുന്നു. ധാരാളം പേർ ദീപകാഴ്ച യിൽ പങ്കെടുത്തു.ചിറയോരത്ത് ചെടികൾ സംരക്ഷിക്കുന്ന ജിസൻ പി.ജെ. യെ പൊന്നാടയണിച്ച് ആദരിച്ചു