IJKVOICE

ബൈക്ക് അപകടത്തിൽ മരിച്ചു

പൊറത്തിശ്ശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു.

ഇരിങ്ങാലക്കുട : നിയന്ത്രണം വിട്ട ബൈക്ക് കാനയിലേയ്ക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.പൊറത്തിശ്ശേരി തേറാട്ടിൽ ഉദയൻ മകൻ അശ്വിൻ (19) ആണ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. ഞായറാഴ്ച്ച രാത്രി 10:30 തോടെ ചെമ്മണ്ട കള്ള്ഷാപ്പിന് സമീപമാണ് അപകടം നടന്നത്. അശ്വിനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കാനയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ സമീപത്തെ പോസ്റ്റിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ അശ്വിനെയും സുഹൃത്തിനെയും തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കില്ലും അശ്വിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അമ്മ സനജ, സഹോദരി അശ്വതി