IJKVOICE

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കൂത്തുപറമ്പ് റസിഡന്‍റ്സ് അസോസിയേഷന്‍റേയും മെട്രോ ഐ കെയര്‍ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ നേത്ര പരിശോധന, തിമിര നിര്‍ണ്ണയ പരിശോധന, പ്രമേഹ വൃക്ക രോഗ നിര്‍ണ്ണയം എന്നിവ നടത്തി. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് സതീഷ് പുളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.സി.രജനി മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോണി പോള്‍ മാവേലി, കൗണ്‍സിലര്‍മാരായ ശ്രീലക്ഷ്മി മനോജ്, വി.എസ്.അശ്വതി, ബാബു പാലയ്ക്കല്‍, അസോസിയേഷന്‍ സെക്രട്ടറി കെ.കെ.നന്ദനന്‍, ട്രഷറര്‍ സതീശന്‍ പറമ്പത്ത്, ജെയ്സണ്‍ പാറേക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.