അവിട്ടത്തൂർ : 37 -ാം മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവം എൽ . ബി എസ്. എം. ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും , സംഘാടക സമിതി ചെയർ പേഴ്സണുംമായ ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.ഇ. ഒ. ഉഷ. എം.വി. കലോൽസവ സന്ദേശം നൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. സുധീഷ്, സാംസ്കാരിക പ്രവർത്തകയും, സിനി ആർട്ടിസ്റ്റുംമായ സോണിയ ഗിരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കലോൽസവ ലോഗോ തയ്യാറാക്കിയ രാജേഷ് അശോകന് റിട്ട. പ്രധാനധ്യാപകനും, സാഹിത്യകാരനുംമായ ബാബു കോടശ്ശേരി ഏർപ്പാട് ചെയ്ത റോളിങ്ങ് ട്രോഫിയും, ക്യാഷ് അവാർഡും നൽകി ആദരിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ ജോസ് . ജെ . ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. ജി. ശങ്കരനാരായണൻ , മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീഷ്മ സലീഷ്, പഞ്ചായത്ത് മെമ്പർമാരായ ബിനോയ് ഐക്കര പറമ്പിൽ, സി.എസ്. ഓമനക്കുട്ടൻ, പ്രസാദ്. എൻ. എസ്, കെ. എ. വർഗ്ഗീസ് , വികസന സമിതി കൺവീനർ എൻ പി. രജനി, സരിത. എ .കണിച്ചായി, സിന്ധൂ മേനോൻ, എൻ. എസ്. രജനിശ്രീ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ഡോ. എ.വി. രാജേഷ് സ്വാഗതവും, എ. ഇ. ഒ. രാജീവ് എം എസ് നന്ദിയും പറഞ്ഞു. സ്കൂളിലെ അധ്യാപികമാരുടെ സ്വാഗത ഗാനം ഉണ്ടായിരുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം. എസ്. രാജീവ് പതാക ഉയർത്തി. നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേള 13 ന് വെള്ളിയാഴ്ച സമാപിക്കും.