മിഷന്‍ 365 പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പ്രൊവിഡന്‍സ് ഹൗസിലേക്ക് വാക്കറുകള്‍ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ മിഷന്‍ 365 പാലിയേറ്റീവ് കെയര്‍ പദ്ധതി ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസില്‍ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി പ്രൊവിഡന്‍സ് ഹൗസിലേക്ക് വാക്കറുകള്‍ വിതരണം ചെയ്തു. വാക്കറുകളുടെ വിതരണ ഉല്‍ഘാടനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് പോള്‍ വളപ്പില നിര്‍വ്വഹിച്ചു. മിഷന്‍ 365 പാലിയേറ്റീവ് കെയര്‍ പദ്ധതി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ.എം അഷറഫ് പദ്ധതി വിശദീകരണം നടത്തി. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എ ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അഡ്വ. പ്രവീണ്‍, റീജിയണ്‍ ചെയര്‍മാന്‍ കെ.എസ് പ്രദീപ്, സോണ്‍ ചെയര്‍മാന്‍ അഡ്വ. ജോണ്‍ നിധിന്‍ തോമസ്, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അഡ്വ. കെ.ജി അജയ്കുമാര്‍, ബ്രദര്‍ ഗില്‍ബര്‍ട്ട്, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍മാരായ ഷാജന്‍ ചക്കാലക്കല്‍, അഡ്വ. ഇന്ദുകല അജയ്കുമാര്‍, വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ആന്റു സി.ജെ, ട്രഷറര്‍ നളിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.