ഇരിഞ്ഞാലക്കുട പേഷ്കാർ റോഡിൽ വെട്ടിയാട്ടിൽ ഭവനത്തിൽ താമസിക്കുന്ന തിരുവനന്തപുരം മുണ്ടനാട്ടു രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു.പരേതയായ ഇരിഞ്ഞാലക്കുട വെട്ടിയാട്ടിൽ വിശാലാക്ഷി അമ്മയുടെ ഭർത്താവാണ്. മക്കൾ ഭാസ്കരൻ, ഹേമലത, ജയസൂര്യൻ, ബാലസൂര്യൻ. മരുമക്കൾ :മായ, രാമചന്ദ്രൻ, പ്രസന്ന, ലക്ഷ്മി.
സംസ്ക്കാരം ഡിസംബർ 30 തിങ്കളാഴ്ച്ച രാവിലെ ഒമ്പതരക്ക് എസ്. ൻ. ബി. സ് മുക്തിസ്ഥാനത്തിൽ നടക്കും.
ഇരിഞ്ഞാലക്കുടയിലെ ആദ്യകാല ആർ. എസ്. എസ് പ്രവർത്തകരിൽ ഒരാളായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ ഭാരതീയ ജനസംഘത്തിന്റെ രണ്ടാമത്തെ അധ്യക്ഷൻ കൂടിയായിരുന്നു.കൂടൽമാണിക്യം ക്ഷേത്രത്തിനകത്തും കിഴക്കേനടയിലും പിന്നീട് തച്ചുടയ കൈമൾ ബാംഗ്ലാവ് പറമ്പിലും സംഘശാഖ തുടങ്ങാൻ മുൻകയ്യ് എടുത്തതും ഇക്കാര്യം അമ്മാവൻ കൂടിയായ കൂടൽമാണിക്യം ക്ഷേത്രം ഭരണാധികാരി തച്ചുടയ കൈമളെക്കൊണ്ട് അംഗീകരിപ്പിച്ചെ ടുത്തത്തും രാധാകൃഷ്ണൻ മാസ്റ്റർ ആയിരുന്നു. 1984ഇൽ ആ ർ. സ്. സ് മൂന്നാമത്തെ സർസംഘചാലക് പരം ബാലസാഹബ് ദേവറസ്ജിയും, 4000ത്തോളം സ്വയംസേവകരും പങ്കെടുത്ത വലിയ ശി ബിരത്തിനും മുൻകൈയ്യെടുത്തത് രാധാകൃഷ്ണൻ മാസ്റ്റർ ആണ്. അഖില കേരള സംസ്കൃതപ്രേമിസംഘത്തിന്റെ ഇരിഞ്ഞാലക്കുട പ്രസിഡന്റ് ആയും മാഷ് പ്രവർത്തിച്ചിട്ടുണ്ട്. വെട്ടിയാട്ടിൽ താമസിക്കാൻ വന്ന സംഘ പ്രചാരാകൻ പി. മാധവ്ജിയും രാധാകൃഷ്ണൻ മാസ്റ്ററും കൂടിയാണ് ചട്ടമ്പിസ്വാമികൾ രചിച്ച, സ്ഥലത്തിന്റെ ക്രിസ്തുമതചേദനം എന്ന പുസ്തകത്തിന്റെ അവശേഷിക്കുന്ന ഏക പ്രതി കണ്ടെത്തിയത്. 2015ഇൽ തപസ്യയുടെ ദീപാവലി ആഘോഷം സംസ്ക്കാരിക സമ്മേളനത്തിൽ രാധാകൃഷ്ണൻ മാസ്റ്ററെ ആദരിക്കുകയുണ്ടായി.