IJKVOICE

ടോറസ് ഇടിച്ച് റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവീണു

നന്തിക്കര റെയിൽവേ ഗേറ്റിൽ ടോറസ് ഇടിച്ച് അപകടം. റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവീണു. തൃശൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വേഗത കുറച്ച് കടത്തിവിടാൻ ശ്രമം ആരംഭിച്ചു. 25000 കിലോ വാട്ട് ശേഷിയുള്ള ഒ.എച്ച്.ഇ വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ദുരന്തം ഒഴിവായത് തലനാരിഴക്ക്..