IJKVOICE

ജയചന്ദ്രൻ്റെ വിയോഗം

മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ

അനുശോചനസന്ദേശം

രാഗാവിഷ്കാരങ്ങളുടെ ചാരുത ഭാവഗാനങ്ങളായി പകർന്നു തന്ന പ്രിയ സഹോദരൻ്റെ വിയോഗവേദന വാക്കുകളാൽ പറയാനാവുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അതീവ വിലോലമായ വൈകാരികതകളെയും തരളമായ പ്രണയഭാവങ്ങളെയും ഇത്രമേൽ പേലവമായി അവതരിപ്പിക്കാൻ മറ്റേതൊരു ഗായകനാണ് മലയാളത്തിൽ ഉള്ളതെന്ന് മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു. വലിയ നഷ്ടബോധമാണ് ഈ വിയോഗം നൽകുന്നത്. കേരളക്കരയാകെ ഇക്കാലമത്രയും പടർന്നു നിന്ന ആ സ്വരത്തോടുള്ള അഭിനിവേശംകൊണ്ടും എൻ്റെ നാടായ ഇരിങ്ങാലക്കുടയുടെ ഞരമ്പിൽ നിന്നുള്ള സംഗീതമാണ് കേരളത്തിൻ്റെ ഭാവഗാനമുദ്രയായി തീർന്നതെന്നതിലെ അഭിമാനം കൊണ്ടും ആ വേദനയെ മറികടക്കാൻ കാലം സഹായിക്കട്ടെ.

അച്ഛന്റെ അരുമശിഷ്യനും കുടുംബസുഹൃത്തും കൂടിയായ ഞങ്ങളുടെ അഭിമാനഭാജനവും ശുദ്ധ ഹൃദയനുമായ പ്രിയ ഗായകന്റെ സ്നേഹോഷ്മളമായ ഓർമ്മകൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കും – മന്ത്രി ഡോ. ബിന്ദു അനുശോചനക്കുറിപ്പിൽ പറഞ്ഞു.