IJKVOICE

ലയൺസ് ക്ലബ് ടൗൺ ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനും മുൻ ഡിസ്ട്രിക്റ്റ് ഗവർണറുമായ ലയൺ ടോണി എനോക്കാരൻ നിർവ്വഹിച്ചു.ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഹാരീഷ് പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ ബൈജൂ കുറ്റിക്കാടൻ മുഖ്യാതിഥി ആയിരുന്നു. റീജിയൻ ചെയർമൻ പ്രദീപ് K.S, ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ മാരായ Ln.K.M അഷറഫ്, Ln. ബിജു പൊറുത്തൂർ, സോൺ ചെയർമാൻ അഡ്വ ജോൺ നിധിൻ തോമസ്,Ln ഷാജൂ പാറേക്കാടൻ, Ln.ടിനോ ജോസ് , Ln.ഡയസ് കാരത്രക്കാരൻ എന്നിവർ സംസാരിച്ചു.