കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണു 31 വയസ്സ്, S/O ഗോപി, നായരുപറമ്പിൽ വീട്, കരാഞ്ചിറ ദേശം, കാട്ടൂർ എന്നയാളെ കാട്ടൂർ ഇൻസ്പെക്ടർ ബൈജു ഇ ആർ അറസ്റ്റ് ചെയ്തു. പ്രതി ഭാര്യയായ മീനു വിനെ 3 വർഷമായി സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്ന പേരിലും നിരന്തരം ശാരീരികമായും മാനസികവുമായും പീഡിപ്പിക്കുകയായിരുന്നു. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. 31.12.24 തിയ്യതി രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ധിക്കുകയും അതിനിടയിൽ കരഞ്ഞ കുട്ടിയുടെ ചുണ്ടിൽ അടിക്കുകയും ചെയ്തു. ചുണ്ട് മുറിഞ്ഞു ചോര വന്ന കുട്ടിയെ കരാഞ്ചിറ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ എലൈറ്റ് ആശുപത്രിയിൽ കൊണ്ട് പോകാൻ ഡോക്ടർ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ശാരീരിക പീഡനവും മാനസിക പീഡനവും മകളെ ഉപദ്രവിക്കലും തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരിന്നു. കാട്ടൂർ ഇൻസ്പെക്ടർ ബൈജു ഇ ആർ FIR രജിസ്റ്റർ ചെയ്ത് പ്രതിയെ 11.01.2025 തിയ്യതി അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ്, കിരൺ എന്നിവരും ഉണ്ടായിരുന്നു.