IJKVOICE

വനിതാ പ്രസിഡണ്ട് എത്തുന്നു

ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ഒരു വനിത എത്തുന്നു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ കൂടിയായ ആർച്ച അനീഷ് ആണ് പുതിയ മണ്ഡലം പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൃപേഷ് ചെമ്മണ്ട വഹിച്ചിരുന്ന സ്ഥാനമാണ് ആർച്ചയിലേയ്ക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡ് 7 ൽ നിന്നാണ് ആർച്ച അനീഷ് വിജയിച്ച് നഗരസഭയിൽ എത്തുന്നത്. കലാക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ ബി ജെ പി ജില്ലാ പ്രസിഡൻ്റ് കെ കെ അനീഷ് കുമാർ പുതിയ മണ്ഡലം പ്രസിഡന്റ് ആയ ആർച്ച അനീഷിനെ അനുമോദിച്ചു. അതേ സമയം പുതിയ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് നിരവധി ബി ജെ പി പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്ക് വെയ്ക്കുന്നുണ്ട്.