കാറളം ഗ്രാമപഞ്ചായത്ത് കറവപശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി പദ്ധതി ഉദ്ഘടനം ഇരിങ്ങാലക്കുട താണ്ണിശ്ശേരി ക്ഷീര സംഘത്തിൽ വെച്ചു ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു പ്രദീപ് അവർകൾ നിർവഹിച്ചു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സുനിൽ മാലാന്ത്ര അവർകൾ അധ്യക്ഷതയും , പഞ്ചായത്ത് വികസനകാര്യാസ്റ്റാറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ മതി അമ്പിളി യൂ വി അവർകൾ സ്വാഗതം പറഞ്ഞു ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ശ്രീമതി രജനി നന്ദകുമാർ, ശ്രീമതി സീമ കെ നായർ എന്നിവർ ആശംസകൾ പറയുകയും ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസർ ശ്രീമതി രാധിക പി എം പാൽ ഗുണമെന്മയെ കുറിച്ച് ക്ലാസ്സ് എടുക്കുകയും , ഡയറി ഫാം ഇൻസ്‌ട്രക്ടർ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. താണിശ്ശേരി ക്ഷീര സംഘം പ്രസിഡണ്ട് ശ്രീ വർഗീസ് എൻ എൽ അവർകൾ പരിപാടിക്ക് നന്ദി പറഞ്ഞു.താണ്ണി ശ്ശേരി, പുല്ലത്തറ, കാറ ളം ക്ഷീര സംഘം പ്രതിനിധി കളും ക്ഷീര കർഷകരും ചടങ്ങിൽ പങ്കെടുത്തു.