IJKVOICE

മുരിയാട് പുതിയ റോഡ്

സീയോന്‍ വിശ്വാസികളുടെ തിരുനാള്‍ സമ്മാനം : മുരിയാട് പുതിയ റോഡ്.

മുരിയാട് : എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് (സീയോന്‍) വിശ്വാസികളുടെ

ശ്രമഫലമായി മുരിയാട് കോണ്‍വെന്റിന് സമീപം ടൈല്‍ വിരിച്ച്

നവീകരിക്കപ്പെട്ട റോഡിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ജോസ് ജെ.ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. സീയോന്‍ സഭാ ആസ്ഥാനത്ത്

നടന്നുകൊണ്ടിരിക്കുന്ന കൂടാര തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി

നാട്ടുകാര്‍ക്കുള്ള തിരുന്നാള്‍ സമ്മാനമായിട്ടാണ് ഒരു സംഘം സീയോന്‍ സഭാ

വിശ്വാസികളുടെ മുന്‍ കൈയ്യില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍

വിജയന്‍, പഞ്ചായത്തംഗം സരിത, എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് പി.ആര്‍.ഒ

ഡയസ് അച്ചാണ്ടി എന്നിവര്‍ സംസാരിച്ചു. 2025 വര്‍ഷത്തെ സീയോന്‍ കൂടാര

തിരുന്നാള്‍ ജനുവരി 18 മുതല്‍ 30 വരെയുള്ള തീയ്യതികളിലായി മുരിയാടുള്ള

സീയോന്‍ സഭാ ആസ്ഥാനത്ത് നടന്നു വരികയാണ്. തിരുന്നാളുകള്‍ക്കും

ആഘോഷങ്ങള്‍ക്കും ഒരു അനുകരണീയ മാതൃക സൃഷ്ടിച്ച് കൊണ്ട് ഒരു പുതിയ റോഡ്

നാടിന് സമര്‍പ്പിക്കപ്പെട്ടത്