IJKVOICE

ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

മാർ. ജെയിംസ് പയോറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

ഇരിങ്ങാലക്കുട. എ.കെ.സി.സി. സെയിറ്റ്.തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മാർച്ച് 23 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന രണ്ടാമത് മാർ. ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കു വേണ്ടിയുള അഖില കേരള സെവൻസ് ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം റവ.ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. എ.കെ.സി.സി. പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ടൂർണമെന്റിന്റെ രക്ഷാധികാരികളായി ബിഷപ്. മാർ. പോളി കണ്ണൂക്കാടൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വികാരി.റവ.ഡോ. ലാസർ കുറ്റിക്കാടൻ എന്നിവരേയും ജനറൽ കൺവീനർ ഷാജു എബ്രഹാം കണ്ടംകുളത്തി, ചെയർമാൻ പി.ടി.ജോർജ്, ജോ. കൺവീനർമാരായ ജോബി അക്കരക്കാരൻ, ഷാജു പാറേക്കാടൻ, വർഗീസ് ജോൺ,പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർമാരായ ഡേവിസ് ചക്കാല ക്കൽ, റോബി കാളിയങ്കര എന്നിവരേയും തെരഞ്ഞെടുത്തു. ജനറൽ കൺവീനർ ഷാജു എബ്രഹാം കണ്ടംകുളത്തി,വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, സെക്രട്ടറി സിൽവി പോൾ, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ എന്നിവർ പ്രസംഗിച്ചു