കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി 20 വയസ്സുള്ള അഭയ് എന്നയാൾ കൊടുങ്ങല്ലൂർ തെക്കേ നടയിലുളള ലക്ഷ്മി ജ്വല്ലറിക്ക് തെക്കു വശത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച ശരത്ത് @ ഭഗവാൻ, S/o ശശി, ചെറുപറമ്പിൽ വീട്, കൈതാരം നോര്‍ത്ത്, പറവൂര്‍ എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ IPS ൻെറ നിർദേശം പ്രകാരം ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും, സമീപപ്രദേശങ്ങളിലെ CCTV ദ്യശ്യങ്ങൾ പരിശോധിച്ചും കേസ്സന്വേഷണം നടത്തിയതിനെ തുടർന്നാണ് ഭഗവാൻ ശരത് പറവൂരിൽ നിന്ന് അറസ്റ്റിലാവുന്നത്. ഭഗവാൻ ശരത് മാള പോലീസ് സ്റ്റേഷനിൽ 2020 വർഷം ഒരു ബൈക്ക് മോഷണ കേസ്സും, 2022 വർഷം പുതുക്കാട് പോലീസ് സ്റ്റേഷനിൽ രണ്ട് ബൈക്ക് മോഷണ കേസ്സും, 2023 വർഷം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ വീടും, ഫ്രൂട്ട്സ് കടയും കുത്തി പൊളിച്ച് മോഷണം നടത്തിയ രണ്ട് കേസ്സും, 2024 വർഷം ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിൽ മീൻകട കുത്തിപൊളിച്ച് മോഷണം നടത്തിയ കേസ്സുകളിലും പ്രതിയാണ്.
കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ അരുൺ ബി കെ, എസ്.ഐ സജിൽ, എസ് ഐ വൈഷ്ണവ് രാമചന്ദ്രന് SI ജഗദീഷ്, പോലീസ് ഉദ്യോഗസ്ഥരായ ഷമീർ, അനസ്, അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്