IJKVOICE

വർഗീയ ധ്രുവീകരണം സർവകലാശാലയിൽ അനുവദിക്കില്ല

ഇരിങ്ങാലക്കുട: യുജിസി കരട് ചട്ടം പുറത്തുവന്നതിലൂടെ സർവകലാശാലകളെ ഏതുവിധം കാൽക്കീഴിലാ ക്കാമെന്ന കുതന്ത്ര പദ്ധതിയും വെളിവിലായി രിക്കുന്നുവെന്ന് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സംസ്ഥാന ജോ:സെക്രട്ടറി ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സർവകലാശാലകളുടെ സ്വയംഭരണാ ധികാരവും സർവകലാശാലകളുടെ മേൽ സംസ്ഥാന സർക്കാരുകൾക്കുള്ള ചുമതലയും കവർന്നെടുക്കുന്ന, ഫെഡറൽ തത്വസംഹിതകളെ നിർലജ്ജം ലംഘിക്കുന്ന കരടുഭേദഗതിയാണ് യുജിസി നിയമത്തിൽ വരുത്തിയിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി.വി വിഘ്നേഷ് അധ്യക്ഷത വഹിച്ചു. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി കെ.എ അഖിലേഷ് , എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ മണ്ഡലം സെക്രട്ടറി പി.മണി, അസി:സെക്രട്ടറി എൻ.കെ ഉദയപ്രകാശ്,എഐവൈ എഫ് മണ്ഡലം സെക്രട്ടറി ടി.വി വിപിൻ,പ്രസിഡൻറ് എം.പി വിഷ്ണുശങ്കർ , എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡൻറ് പി.ശിവപ്രിയ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ സ്വാഗതവും ജിബിൻ ജോസ് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പ്രസിഡന്റ് :ജിബിൻ ജോസ് സെക്രട്ടറി:പി.വി. വിഘ്നേഷിനെയും തെരഞ്ഞെടുത്തു