കാപ്പ നിയമ പ്രകാരം കുപ്രസിദ്ധ ഗുണ്ടകളായ കൈപമംഗലം പോലിസ് പരിധിയിൽ കണ്ണംകുളം ദേശം ചെന്നാപ്പിന്നി വില്ലേജ് എറക്കൽ വീട്ടിൽ, സൂരജും (37വയസ്സ്), ചേർപ്പ് പോലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചൊവൂർ മോളിയേക്കൽ വീട്ടിൽ മിജോ ജോസ് (31 വയസ്സ്) എന്നിവരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു ജയിലിലാക്കി.
ഒരു വർഷത്തെക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചെന്ത്രാപ്പിന്നി, കൈപമംഗലം എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് സൂരജിനെ അറസ്റ്റ് ചെയ്തത് ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.
നിരവധി ക്രിമിനൽ കേസിലെ പ്രതിയായ മിജോ ജോസിനെ കാപ്പ നിയമ പ്രകാരം ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.
കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ DySP . വി കെ രാജു വിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചു വരവെയാണ് സൂരജ് നിയലംഘനം നടത്തിയതായി അറിവായതിനെ തുടർന്ന് കൈപമംഗലം GSI മുഹമ്മദ് സിയാദ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അൻവറുദ്ദിൻ, ഗിരീശൻ, സിവിൽ പോലീസ് ഓഫിസർമാരായ ഡെൻസ്മോൻ, ഷിജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മിജോ ജോസ് ആളൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ കഞ്ചാവ് കൈവശം വച്ചതിനുള്ള കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് കാപ്പ ചുമത്തിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചേർപ്പ് സബ്ബ് ഇൻസ്പെക്ടർ അഫ്സൽ, എഎസ്ഐ ജ്യോതിഷ്, സിപിഒ ശ്രീനാഥ്, സിപിഒ അജിത്ത് എന്നിവർ കാപ്പ ചുമത്തുന്നതിൽ പ്രധാന പങ്ക് വച്ചു.
സൂരജിന് മതിലകം പോലിസ് സ്റ്റേഷൻ പരിധിയിൽ 2011, 2017, 2018, എന്നീ വർഷങ്ങളിൽ 4 അടിപിടി കേസുകളും 2017 ൽ ഒരു വധശ്രമ കേസും കൈപമംഗലം പോലിസ് സ്റ്റേഷൻ പരിധിയിൽ 2019, 2020 വർഷങ്ങളിൽ 3 അടിപിടി കേസും 2020, 2022, എന്നീ വർഷങ്ങളിൽ 3 വധശ്രമ കേസും 2023 ൽ ഒരു റോബറി കേസും അടക്കം 26 ഓളം കേസുകളിൽ പ്രതിയാണ്.
മിജോ ജോസിന് 2013 ൽ പേരാമംഗലം പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരു കളവു കേസും ചേർപ്പ് പോലിസ് സ്റ്റേഷൻ പരിധിയിൽ 2013, 2014,2019, എന്നീ വർഷങ്ങളിലായി 3 അടിപിടി കേസും പേരാമംഗലം പോലിസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ ഒരു വധശ്രമ കേസും തൃശ്ശൂർ ടൌൺ വെസ്റ്റ് പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണക്കേസും ചേർപ്പ് പോലിസ് സ്റ്റേഷൻ പരിധിയിൽ 2022, 2023 വർഷങ്ങളിൽ 2 വധശ്രമ കേസും അങ്കമാലി പോലിസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ മയക്കു മരുന്ന് കൈവശം വച്ചതിനുള്ള കേസും 2024 ൽ ആളൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ മയക്കു മരുന്ന് കൈവശം വച്ചതിനുള്ള കേസും അടക്കം 14 ഓളം ക്രിമിനൽ കേസിലെ പ്രതിയാണ്.
തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.
B. കൃഷ്ണകുമാർ IPS ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം 31 ഗുണ്ടകളെ കാപ്പ ചുമത്തി. 18 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുുമളള നടപടികൾ സ്വീകരിച്ചും 13 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്