എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി സ്വയംഭു പെരിങ്ങോത്ര കൊടിയേറ്റി. ഉത്സവത്തിന്റെ ഭാഗമായി 19 വരെ നടക്കുന്ന നാടകമത്സരം ഇന്നലെ ആരംഭിച്ചു. ഉത്സവ ദിനമായ 20ന് രാവിലെ 8.30ന് എഴുന്നള്ളിപ്പ് തുടർന്ന് പ്രാദേശിക വിഭാഗങ്ങളുടെ കാവടി വരവ്. 3ന് നടക്കുന്ന കാഴ്ച ശീവേലിക്ക് തിരുവമ്പാടി ചന്ദ്രശേഖരൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,ചിറ ക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ, ഗോപാലകൃഷ്ണൻ, തിരുവമ്പാടി അർജുനൻ തുടങ്ങിയ ഗജവീരന്മാർ അണിനിരക്കും.