ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ.ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ ഐ.എ.എസ് സമ്മാനിച്ചു. ക്രൈസ്റ്റ് കോളേജിൽ വെച്ച് നടന്ന യോഗത്തിൽ കോഴിക്കോട് ദേവഗിരി കോളേജിലെ ശിവാനി എം പുരസ്കാരം ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ് സി.എം. ഐ അധ്യക്ഷത വഹിച്ചു. കോളേജ് മലയാള വിഭാഗം അധ്യക്ഷൻ ഫാ.ടെജി കെ.തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ
മുൻ പ്രിൻസിപ്പൽ ഫാ.ജോസ് ചുങ്കൻ സി.എം.ഐ, ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ സി.എം.ഐ, മുൻ പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, എച്ച് ആർ മാനേജർ പ്രൊഫ ഷീബ വർഗീസ് യു എന്നിവർ പ്രസംഗിച്ചു.