ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ് ഇരിങ്ങാലക്കുടയിലെ ഫയർ ഓഫീസർ മരിച്ചു
ഇരിങ്ങാലക്കുട :ഫുട്ബോൾ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മരിച്ചു. ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനയിലെ ഓഫീസറായ കെവിൻ രാജ് (38) ആണ് മരിച്ചത്.കയ്പമംഗലം പന്ത്രണ്ട് സ്വദേശി കാഞ്ഞിരപ്പറമ്പിൽ ബാബു രാജിന്റെയും ശ്രീദേവിയുടെയും മകനാണ്.ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. അഗ്നി രക്ഷാസേനയിലെ അംഗ ങ്ങൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടയിലാണ് കെവിൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ സേനാംഗങ്ങൾ പ്രാഥമിക ചികിത്സ നൽകി ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് സഹകരണാശുപ ത്രിയിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നിത, മകൻ: നിവേക് രാജ്.സംസ്കാരം പോസ്റ്റുമോർട്ടത്തിനുശേഷം