IJKVOICE

വാർഷിക പൊതുസമ്മേളനം

ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബയോഗത്തിന്റെ വാർഷിക പൊതുസമ്മേളനം കടുപ്പശ്ശേരി തിരുഹൃദയ സേക്രട്ട് ഹാർട്ട് പള്ളിയുടെ ഹാളിൽ വച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വാർഷിക പൊതുസമ്മേളനത്തിൽ കോക്കാട്ട് കുടുംബയോഗത്തിന്റെ കേന്ദ്ര സമിതി പ്രസിഡണ്ട് കെ പി ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജനറൽ കൺവീനർ ജോജി കോക്കാട്ട് സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി പയസ്. കെ.പോൾ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, മുൻ ജനറൽ സെക്രട്ടറി കെ ജെ ജോൺസൺ നന്ദിയും രേഖപ്പെടുത്തി. ഇരിഞ്ഞാലക്കുട രൂപതയുടെ മുഖ്യ വികാരി ജനറൽ റവ.ഫാദർ. ജോസ് മാളിയേക്കൽ മുഖ്യ അതിഥിയായി പങ്കെടുക്കുകയും, കുടുംബയോഗത്തിന്റെ ആത്മീയ ഉപദേഷ്ടാവ് റവ.ഫാദർ. വിൽസൺ കോക്കാട്ട്. റവ.ഫാദർ. ജോർജ് ചിറ്റിലപ്പിള്ളി, കടുപ്പശ്ശേരി തിരുഹൃദയ സേക്രട്ട് ഹാർട്ട് വികാരി റവ.ഫാദർ. ജോമിൻ ചരടായി, അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് ജോമോൻ കോക്കാട്ട്, ട്രഷറർ കെ ഐ ജോൺസൺ എന്നിവർ നന്ദിയും രേഖപ്പെടുത്തി. 150 ഓളം വരുന്ന കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും, വിവാഹം കഴിഞ്ഞ് 25 അമ്പതും വർഷം പൂർത്തീകരിച്ച ദമ്പതികളെയും ജനപ്രതിനിധികളെയും, പ്രത്യേകം ആദരിക്കേണ്ട വ്യക്തികളെയും, പ്രസ്തുത പൊതുസമ്മേളനത്തിൽ വെച്ച് ആദരിക്കുകയുണ്ടായി. കുടുംബ യോഗത്തിൽ നിന്നും മരണപ്പെട്ടു പോയ വ്യക്തികളെയും, ജമ്മു കാശ്മീരിലെ പഹൽഗാമിൽ മരണപ്പെട്ട വ്യക്തികളെയും, ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിലും, വാർഷിക പൊതുസമ്മേളനത്തിൽ വെച്ച് അനുശോചന പ്രമേയത്തിലൂടെ അനുസ്മരിക്കുകയും, പരേതരുടെ ആത്മശാന്തിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് വാർഷിക പൊതുസമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, വിശിഷ്ട വ്യക്തികൾക്കും, സ്നേഹവിരുന്നും ഉണ്ടായിരുന്നു