കശ്മീരിലെ പഹൽഹാമിൽ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഇരിഞ്ഞാലക്കുട ഠാണ സെന്ററിൽ നിരവധി അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുകയും, തിരി തെളിയിച്ചു് രാജ്യത്തിന്റെ ഭീകര വിരുദ്ധ പോരാട്ടത്തിന്
ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട മേഖലാ പ്രസിഡന്റ് ശ്രീ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ശ്രീ എബിൻ വെള്ളാനിക്കാരൻ, ട്രഷറർ ശ്രീ വി. കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ശ്രീ ടി. വി. ആന്റോ, ഡീൻ ഷഹീദ്, ഷൈജോ ജോസ്, ലിഷോൺ ജോസ്, സന്തോഷ് കുമാർ, ശ്രീമതി ബേബി ജോസ്, ശ്രീമതി ജോഫി ബിജു, കെ. ജെ. തോമസ്, സോണി ഊക്കൻ, ജോസ് മൊ യലൻ,ഡയസ് ജോസഫ്
എന്നിവർ നേതൃത്വം നൽകി