IJKVOICE

പ്രഥമ ഗോപിനാഥം പുരസ്കാരം കലാമണ്ഡലം ശിബി ചക്രവർത്തിക്ക്

ഇരിങ്ങാലക്കുട: കഥകളിനടനും ഉണ്ണായിവാരിയർ സ്മാരക കലാനിലയം കഥകളി വേഷവിഭാഗം മേധാവിയുമായിരുന്ന കലാനിലയം ഗോപിനാഥൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തുന്ന പ്രഥമ ‘ഗോപിനാഥം’ പുരസ്കാരം പ്രഖ്യാപിച്ചു. യുവ കഥകളിനടൻ കലാമണ്ഡലം ശിബി ചക്രവർത്തിക്കാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇരിങ്ങാലക്കുടയിൽനടന്ന ചടങ്ങിൽ കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി പുരസ്കാര പ്രഖ്യാപനംനടത്തി. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ടി.വി. ചാർളി, ഡോ.കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ, കൊൽക്കത്ത ശാന്തിനികേതൻ അധ്യാപകൻ കലാനിലയം മുകുന്ദകുമാർ, കലാനിലയം പ്രശാന്ത്, കലാമണ്ഡലം പ്രഷീജ ഗോപിനാഥ്, ക്ഷമ രാജ എന്നിവർ പ്രസംഗിച്ചു. സി. വിനോദ് കൃഷ്ണൻ സ്വാഗതവും പ്രദീപ് രാജ നന്ദിയും പറഞ്ഞു. 26ന് കലാനിലയത്തിൽനടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദുവാണ് പ്രഥമ പുരസ്കാരം സ്പോൺസർ ചെയ്തിരിക്കുന്നത്