കല്‍ദായ സുറിയാനിസഭ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം കാലം ചെയ്തു. 85 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലം തൃശൂർ സൺ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂരിലെ മൂക്കന് കുടുംബാംഗമാണ്.
1940 ജൂണ്‍ 13 ന് തൃശൂരിലായിരുന്നു ജനനം. 1968 ല്‍ 28 ആം വയസില്‍ മെത്രാപ്പോലീത്തയായി. കല്‍ദായ മെത്രാപ്പോലീത്ത ആവ്ജിന് കുര്യാക്കോസാണ് മുന്‍ഗാമി. സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസത്രത്തില്‍ ബിരുദം നേടി.1976 മുതല്‍ 1982 വരെ ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. കബറടക്കം പിന്നീട് നടക്കും