ടച്ചിങ്‌സ് 9ആം തവണ കിട്ടാത്ത പകയിൽ ബാറിൽ കൊലപാതകം. പ്രതി മണിക്കുറുകൾക്കുള്ളിൽ പിടിയിൽ
പുതുക്കാട് : പുതുക്കാട് സെന്റെറിൽ പ്രവർത്തിക്കുന്ന മെഫെയർ ബാറിന്റെ മുൻപിൽ രാത്രി 11:40 മണിയോടെ ബാർ അടച്ച ശേഷം ബാറിലെ കൗണ്ടർ ജീവനക്കാരനായ എരുമപ്പെട്ടി നെല്ലൂവായ് മുരിങ്ങത്തേരി സാന്ദ്ര നിവാസ് വീട്ടിൽ ഹേമചന്ദ്രൻ (65) നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശി ആലൂക്ക വീട്ടിൽ സിജോ ജോൺ (40) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സിജോയെക്കുറിച്ച് തുടക്കത്തിൽ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പ്രതിയെ തിരിച്ചറിഞ്ഞ ഉടനെ തന്നെ തൃശ്ശൂർ റൂററിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും സമീപ ജില്ലകളിലേക്കും പ്രതിയുടെ അടയാളവിവരങ്ങൾ കൈമാറുകയും രാത്രിയിൽ ശക്തമായ വാഹന പരിശോധനയും പട്രോളിംങ്ങും ആരംഭിക്കുകയും ചെയ്തു. പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ശക്തമായ പരിശോധനക്കൾക്കിടെ പുലർച്ചയോടെയാണ് സിജോ ജോണിനെ പിടികൂടിയത്