IJKVOICE

ആർദ്രകേരള പുരസ്കാരം 2023-24 ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കാറളം ഗ്രാമപഞ്ചായത്തിന്

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം 2023-24 ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിൻ്റെ പങ്കാളിത്തതോടെ കാറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതികൾ മുൻനിർത്തിയാണ് 2023-24 സാമ്പത്തിക വർഷം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കൈവരിക്കാനായത്. ആരോഗ്യ പ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെയാണ് ഇത് സാധ്യമായത്. പ്രാദേശിക ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായ നൂതന ഇടപെടലുകൾ, സാമൂഹ്യ ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, ജീവിത ശൈലിരോഗ നിയന്ത്രണം, ആധുനികരീതിയിലുള്ള രോഗ നിർണ്ണയ ഉപകരണങ്ങൾ, ആയൂർവ്വേദ, ഹോമിയോ മേഖലകളിൽ ഉള്ള നിർവ്വഹണ പ്രവർത്തനങ്ങൾ, സാംക്രമിക രോഗങ്ങൾ തടയൽ, സ്വാന്തന പരിചരണ പരിപാടികൾ, കായകല്പ സ്‌ക്വാഡ്, ഹെൽത്ത് ഗ്രാന്റ്റ് വിനിയോഗം മറ്റു ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്