IJKVOICE

കുടുംബ സംഗമവും ഭരതൻ കണ്ടേങ്കാട്ടിൽ അനുസ്മരണവും

അഖില കേരള കലാകാരസംഘടനയായ നന്മയുടെ ഇരിങ്ങാലക്കുട മേഖല കുടുംബ സംഗമവും ഭരതൻ കണ്ടേങ്കാട്ടിൽ അനുസ്മരണവും ഇരിങ്ങാലക്കുട |ടൗൺഹാളിൽ നടന്നു. മുനിസിപ്പൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. നന്മ ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് സുഗതൻ പൊറത്തിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നന്മ ജില്ലാ പ്രസിഡണ്ട് മനോമോഹനൻ മുഖ്യപ്രഭാഷണം നടത്തി.ചമയം നാടകവേദി പ്രസിഡണ്ട് A N രാജൻ, ഔസേപ്പ് കുറുവീട്ടിൽ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് സുധ ദിലീപ്, ആർട്ടിസ്റ്റ് മോഹൻദാസ്, ബിൻസി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പുല്ലൂർ സജു ചന്ദ്രൻ സ്വാഗതവും രാധാകൃഷ്ണൻ കിഴുത്താണി നന്ദിയും പറഞ്ഞു. യോഗ ശേഷം വോയ്സ് ഓഫ് നന്മയുടെ ഗാനമേളയും സുഗതൻ പൊറത്തിശ്ശേരിയുടെ കഥാപ്രസംഗവും ഉണ്ടായിരുന്നു