പുതുക്കാട് : 04.10.2025 തീയ്യതി ഉച്ചക്ക് 01.00 മണിയോടെ മുത്രക്കരയിലുള്ള വാടക വീട്ടിൽ വെച്ച് പ്രതിയുടെ അച്ഛൻ മേക്കാടത്ത് വീട്ടിൽ ശിവൻ 64 വയസ്സ് എന്നയാൾ വീട് പണിയുന്നതിനായി വാങ്ങിയ 5 സെന്റ് ഭൂമിയുടെ ഡോക്യുമെൻറ് പ്രതിയുടെ കൈവശം ഇരുന്നത്, ശിവൻ തിരിച്ച് ചോദിച്ചതിലുള്ള വിരോധത്താൽ ശിവനെ കൊലപ്പെടുത്തണമെന്നുളള ഉദ്ദേശത്തോടും കരുതലോടും കൂടി മൂർച്ഛയുള്ള വെട്ടുക്കത്തി ഉപയോഗിച്ച് തലയിലും ശരീരത്തിന്റെ പലഭാഗത്തും പലപ്രവശ്യം വെട്ടി തലക്ക് ഗുരുതര പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ശിവന്റെ മകനായ വിഷ്ണു 35 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കുറച്ച് നാളായി വിഷ്ണു ഒറ്റക്കാണ് താമസിക്കുന്നത്. മകളുടെ വീട്ടിൽ താമസിക്കുന്ന ശിവനും ഭാര്യ ലതികയും ഒരു ബന്ധുവുമൊന്നിച്ച് മുത്രത്തിക്കരയിലെ വാടക വീട്ടിലേക്ക് വന്ന് 5 സെന്റ് ഭൂമിയുടെ ഡോക്യുമെൻറ് വിഷ്ണുവിന്റെ കൈവശം ഉള്ളത് തിരികെ ചോദിച്ചതിലാണ് ശിവനെ വെട്ടു കത്തി കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചത്.
കൂടെയുണ്ടായിരുന്ന ബന്ധു പോലീസിനെ വിളിച്ചപ്പോൾ വിഷ്ണു അകത്തു കയറി വാതിലടച്ചു. പോലീസ് വാതിൽ തകർത്തെങ്കിലും രണ്ട് കത്തി കൈയ്യിൽ പിടിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പോലീസും ഫയര് ഫോഴ്സും നാട്ടുകാരും ചേർന്ന് അകത്ത് കയറിയപ്പോൾ വിഷ്ണു വീടിന്റെ മേൽക്കുരക്ക് മുകളിലേക്ക് കയറി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വൈകീട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്.
വിഷ്ണു നെടുപുഴ, തൃശ്ശൂർ ഈസ്റ്റ്, ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
പുതുക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആദംഖാൻ, എസ് ഐ മാരായ എൻ പ്രദീപ്, ലാലു എ വി, ജി എസ് ഐ മാരായ രംഗനാഥൻൻ, സുധീഷ്, എ എസ് ഐ ആൻ്റോ ജോസഫ്, ജി എസ് സി പി ഒ മാരാം ദീപക്, ഷമീർ, മനീഷ്, സി പി ഒ മാരായ ഹരിലാൽ, ഫൈസൽ, ബാസിൽ, യഥു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്