പുല്ലൂർചമയം നാടകവേദിയുടെ ഇരുപത്തിയെട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയുടെ ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചുകൊണ്ട് അരങ്ങേറിയ പുല്ലൂർ നാടക രാവ് -2025 ഇരിങ്ങാലക്കുട ടൗൺഹാളിൽബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു . ഏഴുദിവസം നീണ്ടുനിന്ന നാടക രാവിൻറെ സമാപനം ബഹു: കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ ബഹു:മട്ടന്നൂർ ശങ്കരൻകുട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ബഹു:ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഐ എ എസ് മുഖ്യാതിഥിയായിരുന്നു ചമയം പ്രസിഡണ്ട് എ.എൻ രാജൻ അധ്യക്ഷത വഹിച്ചു. സിനിമാനടൻ കോട്ടയം രമേശ് ചമയംരക്ഷാധികാരി ബാലൻ അമ്പാടത്ത് കലാഭവൻ നൗഷാദ്, സംഗീത നാടക അക്കാദമി അഡ്മിനിസ്ട്രേറ്റർ ശ്രീമതി.ശുഭ തുടങ്ങിയവർ സംസാരിച്ചു ജനറൽ കൺവീനർ സജു ചന്ദ്രൻ സ്വാഗതവും കോഡിനേറ്റർ T J സുനിൽകുമാർ നന്ദിയും പറഞ്ഞു സമാപന ദിവസത്തിൽ തൃശ്ശൂർ രംഗതാരയുടെ നാടകം :ചോദ്യം പതിനൊന്ന് അവതരിപ്പിച്ചു. ബഹുമാനപ്പെട്ട പ്രൊഫസർ വി കെ ലക്ഷ്മണൻ, പ്രൊഫസർ പ്രസാദ് വർമ്മ തമ്പാൻ, യമുനാ ഭാരതി വയലാർ . പ്രൊഫസർ സാവിത്രി ലക്ഷ്മണൻ Ex MP രക്ഷാധികാരി ബാലൻ അമ്പാടത്ത് എന്നിവർ ചേർന്ന് നാടക രാവിൻറെ കൊടിയിറക്കി ദേശീയ ഗാനം ആലപിച്ചു. നാടകരാവു് സമാപിച്ചതായി പ്രഖ്യാപിച്ചു.തുടർന്ന് വർണ്ണ മഴയും അരങ്ങേറി. നേരത്തെ നന്മ കലാകാര സംഘം അവതരിപ്പിച്ച ഗാനമേളയും പ്രശസ്ഥ കാഥികൻ’ സുഗതൻ പൊറത്തിശ്ശേരി അവതരിപ്പിച്ച കഥാപ്രസംഗം ഉണ്ടായിരുന്നു