സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി അഡ്വ. ഒ.ജെ ജനീഷിനെ നിയമിച്ചു.ദേശിയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ബാനു ചിബ് ആണ് പുതിയ സംസ്ഥാന അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചത്.സംസ്ഥാന യൂത്ത് കോൺഗ്രസിൻ്റെ വൈസ് പ്രസിഡൻ്റായിരുന്നു.
മൂർക്കനാട് കായംപുറത്ത് കെ.സി.സുഭാഷിൻ്റെ മകൾ അഡ്വ.ശ്രീലക്ഷമിയുടെ ഭർത്താവാണ് ഒ ജെ ജനീഷ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദം (LLM) നേടിയ അഡ്വ.ശ്രീലക്ഷമിയെ 2025 ഫെബ്രുവരിയിലാണ് ജനീഷ് വിവാഹം ചെയ്തത്.മാള കുഴൂർ സ്വദേശിയാണ് ജനീഷ്
പാലിയേക്കര ടോൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയിലും ,സുപ്രിം കോടതിയിലും അഡ്വ.ജനീഷ് നൽകിയ റിട്ട് ഹർജിയിൽ വന്ന വിധി ഏറെ ശ്രദ്ധ നേടിയിരുന്നു.ദേശിയ പാതയുടെ പണികൾ പൂർത്തിയാകുന്നത് വരെ താൽക്കാലികമായി ടോൾ നിർത്തിയ ഹൈക്കോടതി നടപടി സുപ്രിം കോടതിയും ശരിവെക്കുകയായിരുന്നു