കുട്ടംകുളം നവീകരണ പദ്ധതിയുടെ ടെൻഡർ അംഗീകരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും : മന്ത്രി ഡോ ആർ ബിന്ദു
ചരിത്ര സ്മാരകമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന കുട്ടൻ കുളം നവീകരണ പ്രവർത്തികൾക്കായി 4,04,60,373 രൂപയുടെ ടെൻഡർ ഇന്നത്തെ ക്യാബിനറ്റ് യോഗം അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. ഉടൻതന്നെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുട്ടംകുളത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണ പ്രവൃർത്തി. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റി ആണ് കുട്ടംകുളം നവീകരണം നടത്തുക മന്ത്രി അറിയിച്ചു