ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മസമിതിയുടെയും നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി മേഖലയിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ശബരിമലയിൽ
സ്വർണ്ണക്കൊള്ളനടത്തിയ ദേവസ്വം ബോർഡ് മെമ്പർമാരെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യുകയും ശബരിമല സ്വത്തുക്കൾ സംരക്ഷിക്കുകയും സ്വർണ്ണ കള്ളന്മാരെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങൾക്കെതിരെയും സ്വർണ്ണ കള്ളന്മാരുടെ ദേവസ്വം ബോർഡ് പിരിച്ചു വിടുകയും ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പൊറത്തുശ്ശേരി മേഖലയിൽ പ്രകടനവും പൊതുയോഗം നടത്തി പൊതുയോഗം ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ പി നന്ദൻ ഉദ്ഘാടനം ചെയ്യുകയും RSS മണ്ഡൽ സഹകാര്യവാഹ് വിക്രം പി സി മുഖ്യപ്രഭാഷണം നടത്തി കരുവന്നൂർ ബംഗ്ലാവ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് പ്രകടനത്തിന് ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡണ്ട് രാജേഷ് കെ ആർ സെക്രട്ടറി സതീഷ് കോമ്പാത്ത് ലാൽ കുഴുപ്പുള്ളി എന്നിവർ നേതൃത്വം നൽകി