ഇരിങ്ങാലക്കുട: മാപ്രാണത്ത് കാർ വർക്ക് ഷോപ്പിൽ നിന്ന് മൊബൈൽ ഫോണും, എ.ടി.എം കാർഡും 7500 രൂപയും മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ്, റാഞ്ചി, ജാംഖുന സ്വദേശി നെൽസൻ കോർവ (35 വയസ്സ്) എന്നയാളെയാണ് പിടികൂടിയത്..
13.10.2025-ന് ഉച്ചതിരിഞ്ഞ് 04.00 മണിക്കും 04.25 മണിക്കും ഇടയിലുള്ള സമയത്ത് ആറാട്ടുപുഴ ദേശം, മടപ്പാട് വീട്ടിൽ സലീഷ് (46 വയസ്സ്) എന്നയാളുടെ കാർ വർക്ക് ഷോപ്പിലാണ് മോഷണം നടന്നത്. വർക്ക് ഷോപ്പിൽ ചാർജ് ചെയ്യാനായി വെച്ചിരുന്ന ഏകദേശം ₹10,000 വിലയുള്ള മൊബൈൽ ഫോൺ, കൂടാതെ പേഴ്സിൽ ഉണ്ടായിരുന്ന ₹7,500 രൂപയും എ.ടി.എം കാർഡും പ്രതി മോഷ്ടിച്ചു കൊണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണ ത്തിലാണ് പ്രതിയെ പിടികൂടിയത്.
നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ്ബ് ഇൻസ്പെക്ടർ സതീഷ്, ജി എസ് സി പി ഒ മാരായ അർജുൻ കെ എസ്, ജോവിൻ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്