ഇരിങ്ങാലക്കുട മാള സ്വദേശി നൌഫൽ നൌഷാദാണ് അറസ്റ്റിലായത്. തൃശൂർ സിറ്റി ഡാൻസാഫ് സംഘവും പീച്ചി പൊലീസും ചേർന്നാണ് മുടിക്കോട് നിന്നും പ്രതിയെ പിടികൂടിയത്. 315 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ നൌഫലിനെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പൊലീസ് സംഘം പിടികൂടിയത്.