IJKVOICE

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് കെട്ടിടം നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ ഒ.പി, ഐ.പി, ഓപ്പറേഷന്‍ തിയേറ്റര്‍ കെട്ടിടം ആരോഗ്യ-വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ മേഖലയില്‍ വിസ്മയകരമായ മാറ്റമാണ് സാധ്യമാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ മികച്ച സൗകര്യവും സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പ് വരുത്താനും സാധിച്ചിട്ടുണ്ടെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

ആധുനിക ചികിത്സ സംവിധാനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സമൂഹത്തിലെ എല്ലാവര്‍ക്കും കുറഞ്ഞ ചിലവില്‍ ചികിത്സ നല്‍കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെകാര്യത്തില്‍ കേരളം ഒന്നാമതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടു കോടി രൂപയും, നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്തണ്ടു കോടി രൂപയും വിനിയോഗിച്ച് രണ്ടു ഘട്ടങ്ങളിലായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഒ.പി, ഐ.പി കം ഓപ്പറേഷന്‍ തിയേറ്റര്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ബേസ്‌മെന്റ് ഫ്‌ലോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നു മുതല്‍ നാല് വരെയുള്ള നിലകള്‍ എന്നിങ്ങനെ ആറ് നിലകളിലായാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ബേസ്‌മെന്റ് ഫ്‌ളോറില്‍ അത്യാഹിത വിഭാഗവും ഗ്രൗണ്ട് ഫ്‌ലോറില്‍ ഒ.പി, ഫാര്‍മസി, ലബോറട്ടറി എന്നീ വിഭാഗങ്ങളും ഒന്നാം നിലയില്‍ വാര്‍ഡുകളുമായാണ് വിഭാവനം ചെയ്തിരുന്നത്. രണ്ടാം ഘട്ടത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ബ്ലോക്ക് രണ്ടാം നിലയിലും ഐ.സി.യു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് മൂന്നാം നിലയിലുമായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ജനറല്‍ ആശുപത്രി ആയതുകൊണ്ട് തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍കൂടി പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ലിഫ്റ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉള്‍പ്പെടെയുള്ള സിവില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംവിധാനങ്ങളോടെയാണ് കെട്ടിടം പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍ എന്നിവര്‍ വിശിഷ