നിർമ്മാണം പൂർത്തിയാകാത്ത കെ എസ് ടി പി കാനയിൽ വീണ് വയോധികന് ഗുരുതര പരിക്ക്.
ഇരിങ്ങാലക്കുട ദനഹതിരുനാൾ വെടിക്കെട്ടിന് ശേഷം കെ എസ് ടി പി യുടെ നിർമ്മാണം പൂർത്തിയാക്കാത്ത കാനയിൽ വീണ് ഗാന്ധിഗ്രാം സ്വദേശി കണ്ടംചേരത്ത് സുകുമാര മേനോൻ 70 വയസ്സ് ഗുരുതരമായ പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി വെടിക്കെട്ടിനു ശേഷമുള്ള തിരക്കിനിടയിലാണ് സംഭവം. സ്ലാബ് ഇടാത്ത കാനയിൽ വീണ അദ്ദേഹത്തെ ആസാദ് റോഡിലെ നല്ലവരായ ചെറുപ്പക്കാരുടെയും പോലീസിന്റെയും സഹായത്തോടെ സമയോചിതമായ ഇടപെടൽ മൂലം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ഇടത്തെ കാലിന്റെ മുട്ടിന് ഗുരുതരമായ ഒടിവുകൾ സംഭവിച്ചിട്ടുണ്ട്.