ഇരിഞ്ഞാലക്കുട: ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു. ടൂർണമെന്റ് കേരള ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപ്രസംഗത്തിൽ, യുവതലമുറയുടെ വ്യക്തിത്വവികസനത്തിൽ കായികമേഖലയുടെ പ്രാധാന്യവും ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ പോലുള്ള മഹാനായ കായികതാരങ്ങളുടെ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു. ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ ചെയർമാൻ എം. പി. ജാക്സൺ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ഓള്‍മ്പ്യന്‍ സ്പോര്‍ട്ടിങ് ക്ലബ് സെക്രട്ടറി എ. വി. ജോസഫ്, സ്വാഗതപ്രസംഗം നടത്തി. സി. സുമേഷ്, പ്രസിഡന്റ്, തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ & തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ, മുന്‍ അന്താരാഷ്ട്ര ഫുട്ബോൾ താരം ജിജു ജേക്കബ് എന്നിവർ ചടങ്ങിൽ ആശംസാപ്രസംഗം നടത്തി. യുവതാരങ്ങൾ അച്ചടക്കത്തോടെയും സമർപ്പണബോധത്തോടെയും ഫുട്ബോളിൽ മികവ് കൈവരിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. എം. കെ. പ്രഹ്ലാദൻ, പ്രസിഡന്റ്, ഓള്‍മ്പ്യന്‍ സ്പോര്‍ട്ടിങ് ക്ലബ് ഉദ്ഘാടനച്ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച മാന്യരായ അതിഥികൾക്കും സ്പോൺസർമാർക്കും സംഘാടകർക്കും എല്ലാ സഹായികൾക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചു. ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്റെ സ്മരണ ആദരിക്കുകയും യുവതലമുറയിൽ ഫുട്ബോളിനോടുള്ള താത്പര്യവും കായികചൈതന്യവും വളർത്തുകയുമാണ് ഈ ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യം.
ആദ്യ മത്സരത്തിൽ കേരളത്തിലെ പ്രശസ്ത ഫുട്ബോൾ ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും കേരള യുണൈറ്റഡ് എഫ്സിയും തമ്മിൽ ആവേശകരമായ മല്‍സരം നടന്നു.