ലഘു ഉദ്യോഗ് ഭാരതി (LUB) – ഇരിഞ്ഞാലക്കുട യൂണിറ്റിന്റെയും MSME DFO Thrissur ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ *സംരംഭകത്വ വികസന പരിപാടി ഇരിഞ്ഞാലക്കുടയിലെ ഭാരതീയ കലാക്ഷേത്ര ഹാളിൽ സംഘടിപ്പിച്ചു. സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധവും നൽകുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിക്കപ്പെട്ടു. ലഘു ഉദ്യോഗ് ഭാരതി ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡന്റ് ബിനു സുരേഷ് സ്വാഗതപ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി ബാബു അയ്യഞ്ചിറ അധ്യക്ഷനായി.
പരിപാടി അഡ്വ. എം. എസ്. അനിൽ കുമാർ ( Chairman – Indian Red Cross Society) ഉദ്ഘാടനം ചെയ്തു. തുടർന്ന് സേതുമാധവൻ(Bharathiya Vyapari Vyavasaya Sangh), ഒ എൻ ജയൻ* ( State Treasurer ) എന്നിവർ യോഗത്തിന് ആശംസ നൽകികൊണ്ട് സംസാരിച്ചു.
മോട്ടിവേഷൻ സെഷനിൽ രാധാകൃഷ്ണൻ, മുൻ Assistant Director, Coir Board സംരംഭകത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. തുടർന്ന് വിവിധ സാങ്കേതിക സെഷനുകൾ സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ലിനോ (ADIO, DIC) വ്യവസായ പദ്ധതികളും സഹായങ്ങളും അവതരിപ്പിച്ചു. ബാങ്കിംഗ് മേഖലയെ പ്രതിനിധീകരിച്ച് സണ്ണി എ.പി (FLC, Thrissur) സംരംഭകർക്കുള്ള ബാങ്ക് വായ്പകളും സാമ്പത്തിക സഹായ പദ്ധതികളും വിശദീകരിച്ചു.
Agriculture Infrastructure Fund പദ്ധതിയെക്കുറിച്ച് സുധ റാണി (Zonal Coordinator) വിശദീകരണം നൽകി. MSME വകുപ്പ് പ്രതിനിധിയായ അരുണിമ മാർക്കോസ് (MSME-DFO, Thrissur) MSME മേഖലയിലെ സർക്കാർ പിന്തുണയും പദ്ധതികളും വിശദീകരിച്ചു.പരിപാടിയുടെ അവസാനം പങ്കെടുത്ത സംരംഭകരുമായി ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സുധീർ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു