ആറാട്ടുപുഴ: തിരുവാതിര വിളക്കിനും തറക്കൽ പൂരത്തിനും ശേഷം ആറാട്ടുപുഴ ശാസ്താവിനെ ഇറക്കി എഴുന്നെള്ളിക്കുന്നതിന് വേണ്ടി മനോഹരമായി നിർമ്മിച്ച പഴുക്കാമണ്ഡപം 2026 മാർച്ച് 16 തിങ്കളാഴ്ച രാവിലെ 8.30ന് അഭീഷ്ടവരദായകനായ ശാസ്താവിന് സമർപ്പിക്കും.
67 ഇഞ്ച് ഉയരത്തിലും 30 ഇഞ്ച് വീതിയിലും ഉള്ള പഴുക്കാമണ്ഡപം വരിക്കപ്ലാവിൻ്റെ കാതലിലാണ് പണി തീർത്തിട്ടുള്ളത്. ശ്രീകോവിലിൻ്റെ മാതൃകയിൽ ഉത്തരം, കഴുക്കോൽ,കോടി, മുഖപ്പ് എന്നിവയോടെ മേൽക്കൂര തീർത്ത് താഴികക്കുടം വെച്ചിട്ടുണ്ട്. ദ്വാരപാലകർ, സോപാനം, പക്ഷിമാല, ഗജമാല, മറ്റ് അലങ്കാരങ്ങൾ എന്നിവയുണ്ട്. ശാസ്താവിൻ്റെ തിടമ്പ് ഇറക്കി എഴുന്നെള്ളിക്കാനുള്ള പ്രത്യേക പീഠവും നാല് തൂണുകൾക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്. കൊത്തുപണികളെ കൊണ്ട് സമ്പന്നമാണ് പഴുക്കാമണ്ഡപം.
ആറാട്ടുപുഴ സ്വദേശിയും ശില്പിയുമായ ആറാട്ടുപുഴ വീട്ടിൽ ശ്രീകുമാർ ശ്രീധരൻ്റെ നേതൃത്വത്തിലാണ് പഴുക്കാമണ്ഡപം രൂപകല്പന ചെയ്ത് നിർമ്മാണം പൂർത്തീകരിച്ചത്.
മുല്ലപ്പിള്ളി പാർവ്വതി അമ്മയുടെയും ചുള്ളിപ്പറമ്പിൽ നാരായണൻ നായരുടേയും സ്മരണാർത്ഥം മകൻ ഗോപിനാഥനാണ് പഴുക്ക