IJKVOICE

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം

കൂടിയാട്ട വേദികളിൽ നിന്ന് അപ്രത്യക്ഷമായ സ്ത്രീ കഥാപാത്രങ്ങളെ കണ്ടെത്തി വേദികളിൽ തിരികെയെത്തിച്ച ചാത്തക്കുടം സ്വദേശിനിയും പ്രശസ്ത‌ നങ്ങ്യാർകുത്ത്-കുടി യാട്ടം കലാകാരിയുമായ ഉഷ നങ്ങ്യാർക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം. അര നൂറ്റാണ്ടോളം നീണ്ട കലാജീവിതത്തിൽ രാജ്യത്ത് അകത്തും വിദേശത്തുമായി ഒട്ടേറെ വേദികളിൽ തിളങ്ങിയിട്ടുള്ള ഉഷയ്ക്ക് ലോകമെങ്ങുമായി ഒട്ടേറെ ശിഷ്യരുണ്ട്. 29 വർഷമായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ നാടകം വിഭാഗത്തിൽ അധ്യാപികയായി ജോലി ചെയ്തുവരുന്നു. അമ്മ ന്നൂർ മാധവ ചാക്യാർ, അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവരാണ് ഗുരുക്കന്മാർ. ഉഷ നങ്ങ്യാർ പഠനം കഴിഞ്ഞ് 3 കലാരംഗത്തേക്ക് എത്തുമ്പോൾ കൂടിയാട്ടത്തിൽ സ്ത്രീ കഥാപാത്രങ്ങൾ രണ്ടെണ്ണമാണ് ഉണ്ടായിരുന്നത്. വിശദമായ പഠനങ്ങളിലൂടെ വേദികളിൽ നിന്ന്, അപ്രത്യക്ഷമായ പഞ്ചകന്യകകളെ ഇവർ വീണ്ടും അരങ്ങിൽ എത്തിച്ചു. ഉഷ നങ്ങ്യാരുടെ ഏക മകൾ ആതിരയും കൂത്ത്-കൂടിയാട്ടം കലാകാരി യാണ്. എംജി സർവകലാശാലയിൽ നങ്ങ്യാർക്കൂത്ത് അധിഷ്ഠിതമായി പിഎച്ച്ഡി ഗവേഷണ വിദ്യാർഥിനിയാണ് ആതിര